Skip to content
Menu
Web4nikah
  • Home
  • Blog
  • Register
Web4nikah

Author: admin

ഞാൻ ഞാനായിരിക്കുക

Posted on July 12, 2021July 13, 2021 by admin

എല്ലായിടത്തും നമ്മുടെ കൈയ്യെത്തണമെന്ന് കൊതിക്കുന്ന ഒത്തിരി പേരുണ്ട്. ഞാൻ ചെയ്താലേ അത് ശരിയാവൂയെന്ന് വീമ്പിളക്കുന്നവർ, കുട്ടികളത് ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തി കൊക്കൂണിന്നകത്താക്കി സംരക്ഷിക്കുന്നവർ. ജോലികളൊന്നും വീതം വെച്ച് കൊടുക്കാത്തവർ. തൻ്റെ ഭർത്താവ് തന്നെ സഹായിച്ചാൽ, ആൺകുട്ടികൾ അടുക്കളപ്പണി ചെയ്താൽ സമൂഹമെന്ത് കരുതുമെന്ന് വേവലാതിപ്പെടുന്നവർ. ഞങ്ങൾ ചെയ്താലത് നീ ചെയ്യുന്നത്ര ഭംഗിയാവില്ലെന്ന് പറഞ്ഞ് അവളെ സുഖിപ്പിക്കുന്ന ചില കൂട്ടാളികളും! അമ്മ പോരാളിയെന്ന് പറയുമ്പോൾ രോമാഞ്ചം കൊള്ളുന്നവരൊന്നും, നമ്മുടെ ശരീരം എപ്പോഴെങ്കിലും പണിമുടക്കുമ്പോൾ, കാര്യങ്ങൾ നേരാംവണ്ണം…

+
family

ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ

Posted on July 12, 2021July 13, 2021 by admin

“ഹൃദയം കൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഅർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം”      ദാമ്പത്യം പലപ്പോഴും ഏറ്റവും മനോഹരമായിത്തീരുന്നത് ശ്രീകുമാരൻ തമ്പി സാർ എഴുതിയത് പോലെ അത്രമേൽ പ്രണയാർദ്രമായ് പങ്കാളികൾ ദാമ്പത്യം തങ്ങളുടെ ഹൃദയം കൊണ്ടെഴുതുമ്പോഴാണ്. ദാമ്പത്യം! അതു പലപ്പോഴും പടുത്തുയർത്തേണ്ടത് പരസ്പരമുള്ള വിശ്വാസത്തിൻ പുറത്താണ്. നുണകളുടെ ചീട്ടുകൊട്ടാരങ്ങളിൽ അടക്കി വെച്ച ബന്ധങ്ങൾ തകർന്നടിയാൻ അധിക സമയമൊന്നും വേണ്ടി വരില്ല. തൻ്റെ പങ്കാളിയോട് തമാശയായിട്ടെങ്കിലും കുഞ്ഞുകുഞ്ഞു നുണകൾ പറയുമ്പോൾ തകർന്നടിയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. തൻ്റെ…

+
touch of love

സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ

Posted on July 12, 2021July 13, 2021 by admin

ഈ കൊച്ചു ജീവിതത്തിൽ വിവിധ തരം ഗന്ധങ്ങളിലൂടെ കടന്നുപോവുന്നവരാണ് നമ്മൾ. സുഗന്ധങ്ങളും ദുർഗന്ധങ്ങളും നമ്മെ പല ഓർമ്മകളിലേക്കും എടുത്തെറിയും. പരിചിതമായ മണങ്ങൾ, വിസ്മൃതിയിലാണ്ട പലരേയും ഓർമ്മകളുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കി നിർത്തും. കൊറോണക്കാലത്തെ ഗന്ധമില്ലാത്ത നാളുകളിൽ അനുഭവിച്ച വേദന വാക്കുകളാൽ വിവരിക്കാനാവില്ല. രുചികരമായ പല വിഭവങ്ങൾക്കും ഗന്ധമില്ലാത്തതിനാൽ കഴിക്കാനേ തോന്നിയില്ല. പ്രിയപ്പെട്ടവൻ്റെ ഗന്ധം പോലും ആസ്വദിക്കാനാവാതെ! അന്നാണ് ഗന്ധങ്ങളെക്കുറിച്ച് ഇത്രമേൽ ആഴത്തിൽ ചിന്തിച്ചത്. കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന മണം വടക്കിനിയുടെ പിൻഭാഗത്ത് വലിയ ചെമ്പിൽ ഉമ്മ…

+
family

അവനവനോട് നീതി പാലിക്കുക!

Posted on July 12, 2021July 13, 2021 by admin

ഞാനിന്ന് അവനവൻ്റെ ശരീരം ശ്രദ്ധിക്കുന്നതിനെക്കുറിച്ചും നമ്മുടെ മാനസീകാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനെക്കുറിച്ചും  എഴുതിയപ്പോൾ ഒത്തിരി പേർ വാട്ട്സ് ആപ്പിലൂടെയും മെസഞ്ചറിലൂടെയും ഒരു പാട് സന്ദേശങ്ങൾ അയച്ചു. അതിൽ നിന്നും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു അനുഭവം എൻ്റെ വായനക്കാർക്കു മുന്നിൽ പങ്കുവെയ്ക്കണമെന്ന് തോന്നി. സങ്കടങ്ങളാൽ നെഞ്ചു പൊടിയുന്ന ചില പെണ്ണുങ്ങളുടെ മനസ് ഞാനിവിടെ തുറന്നു വെയ്ക്കാം. അവളുടെ കൂട്ടുകാരിക്ക് ഇടയ്ക്കിടെ വരാറുള്ള വയറുവേദനയെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. കലപില സംസാരിക്കുന്ന, കുടുംബത്തെ ജീവനു തുല്യം സ്നേഹിക്കുന്ന, രാവും പകലും…

+
women

പുരുഷ ഹൃദയം കീഴടക്കാന്‍

Posted on July 12, 2021July 13, 2021 by admin

ഇണയെ എങ്ങനെ താനല്ലാത്ത മറ്റാരിലേക്കും തിരിയാത്ത ഒരാളാക്കി മാറ്റാം? പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു ചോദ്യമാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍. ജോലി സ്ഥലത്തോ അല്ലെങ്കില്‍ സോഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴിയോ പുരുഷന്‍ ഒരു സ്ത്രീയുമായി ഇടപഴകുന്നത് കാണുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യക്ക് ആശങ്കയും ഭയവുമുണ്ടാകുന്നു. തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീ തട്ടിയെടുക്കുമോ എന്ന ഭയമായിരിക്കും അവളെ അപ്പോള്‍ ഭരിക്കുക. മറ്റൊരു സ്ത്രീയുമായി ബന്ധമില്ലാതിരിക്കാന്‍ എങ്ങനെ അദ്ദേഹത്തിനെ ഹൃദയത്തെ കീഴ്‌പ്പെടുത്തി തന്റെ സ്വന്തമാക്കാമെന്ന ചിന്തയാണ് ഊണിലും ഉറക്കിലും അവളില്‍. സ്ത്രീകളില്‍ മാത്രം…

+
touch of love

സ്ത്രീ ഹൃദയം കീഴടക്കാന്‍

Posted on July 12, 2021July 13, 2021 by admin

പുരുഷ ഹൃദയം കീഴടക്കാന്‍ എന്ന കഴിഞ്ഞ ലേഖനത്തെ തുടര്‍ന്ന് നിരവധി കത്തുകള്‍ എന്നെ തേടിയെത്തി. സ്ത്രീ ഹൃദയം കീഴടക്കാനുള്ള വഴികള്‍ തേടികൊണ്ടുള്ള ലേഖനം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അവയെല്ലാം. സംന്തുലിതത്വം പാലിക്കുന്നതിനായി അതുകൂടെ എഴുതുകയാണ്. കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോഴുണ്ടായ ഫലത്തെ കുറിച്ചും പല സ്ത്രീകളും കത്തുകളില്‍ വിവരിച്ചത് എനിക്ക് ഇതെഴുതുന്നതിന് കൂടുതല്‍ പ്രോത്സാഹനമായിട്ടുണ്ട്. ഈ ലേഖനം വായിച്ച് പുരുഷന്‍മാരും തങ്ങളുടെ ഇണകളുടെ ഹൃദയം കീഴടക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് സഹായകമാകുന്ന ചിന്തകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്….

+
touch of love

പ്രണയത്തിന്റെ ഉറവിടം

Posted on July 12, 2021July 13, 2021 by admin

ഉള്ളിലുള്ള പ്രണയം പങ്കുവെക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരമായി ഫെബ്രുവരി മാസത്തില്‍ വരുന്ന വാലന്റൈന്‍ ദിനത്തെ കാത്തിരിക്കുന്ന എത്രയോ ഭാര്യാ ഭര്‍ത്താക്കന്‍മാരും പ്രണയിനികളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാല്‍ ഈ ആഘോഷാരവങ്ങളുടെയും പ്രകടനങ്ങളുടെയും നടുവിലും പരസ്പര സ്‌നേഹത്തിന്റെ മാധുര്യം നുകരാനാവാതെ വിരസതയുടെയും വിഷാദത്തിന്റെയും ലോകത്ത് ഏകാകിയായി അലയുകയാണ് പലരും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എന്താണ് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയുന്നിടത്താണ് നമുക്ക് പിഴവ് സംഭവിക്കുന്നതെന്നെനിക്ക് തോന്നുന്നു. അതിന്റെ യഥാര്‍ത്ഥ ഉറവിടത്തേയും നിലനില്‍പിനേയും സംബന്ധിച്ച് പലപ്പോഴും നാം അജ്ഞരാണ്. യഥാര്‍ത്ഥത്തില്‍…

+
touch of love

ഇസ്‌ലാമിക ശരീഅത്തും സ്ത്രീകളും

Posted on July 12, 2021July 13, 2021 by admin

ഇസ്‌ലാമിക പരിഷ്‌കരണരംഗത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ പ്രശ്‌നങ്ങള്‍. അതിന്റെ കാരണം, സ്ത്രീയും പുരുഷനും തമ്മിലെ പക്ഷപാതപരവും അടിസ്ഥാനവുമില്ലാത്ത വേര്‍തിരിവാണ്. നൂറ്റാണ്ടുകളായി ഇസ്‌ലാമിക സാംസ്‌കാരികതയില്‍ ആഴത്തിലും പാരമ്പര്യമായും വേരോടിയ ചില അഭിപ്രായങ്ങളാണ്. താഴെ പറയുന്ന വേര്‍തിരിവുകളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്.1 ഇസ്‌ലാമും മുസ്‌ലിംകളും2 ഇസ്‌ലാമും ശരീഅത്തും, ഇസ്‌ലാമിക മദ്ഹബും3 നിര്‍വചനവും അതിന്റെ വ്യാഖ്യാനവും ഇസ്‌ലാമും മുസ്‌ലിംകളുംആദ്യമായി, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേര്‍തിരിച്ചുകാണണം. ഇതിനെ നിഷേധ അര്‍ഥത്തിലല്ല കാണേണ്ടത്. സാധിക്കുന്ന അത്ര വേര്‍തിരിച്ചു കാണണം. മുസ്‌ലിംകള്‍ എന്തുചെയ്യുന്നു എന്ത് ചെയ്യാതിരിക്കുന്നു…

+
women

മദേഴ്‌ഡേ ചരിത്രവും വര്‍ത്തമാനവും

Posted on July 12, 2021July 13, 2021 by admin

എത് കാലഘട്ടത്തിലും നാഗരികതകള്‍ വളര്‍ന്നു പന്തലിച്ചതും സംസ്‌കാരങ്ങള്‍ രൂപപ്പെട്ടതും കുടുംബമെന്ന സ്ഥാപനത്തിലൂടെയാണ്. വ്യക്തിയെ രാജ്യവുമായും സമൂഹവുമായും അടുപ്പിക്കുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുന്നതും കുടുംബം തന്നെയാണ്. സാംസ്‌കാരിക പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കുടുംബമെന്ന് സാമൂഹിക സ്ഥാപനത്തിനാണ് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. കുടുംബമെന്ന സ്ഥാപനം നിലനില്‍ക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും സ്ത്രീയിലെ മാതൃത്വമെന്ന പദവിയിലൂടെയാണ്. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്നത് ഓരോ മാതാവിന്റെയും മക്കളാണ്. മാതൃത്വത്തിന്റെ മഹത്വം ഉല്‍ഘോഷിക്കാത്ത മത ദര്‍ശനങ്ങളോ പ്രത്യശാസ്ത്രങ്ങളോ സംസ്‌കാരമോ ലോകത്തൊരിടത്തും കഴിഞ്ഞ്‌പോയിട്ടില്ല. ആഘോഷിക്കാന്‍ ഒരിപാട് ദിനങ്ങള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത…

+
women

തൊഴിലെടുക്കുന്ന സ്ത്രീക്ക് എങ്ങനെ നല്ല വീട്ടമ്മയാവാം..

Posted on July 12, 2021July 13, 2021 by admin

തൊഴിലെടുക്കാനായി വീടിനു പുറത്തുപോകുന്ന സ്ത്രീ തന്റെ വീട്ടുജോലിയിലും പുറത്തെ ജോലിയിലും എങ്ങനെ മികവ് പുലര്‍ത്തും എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരാവുന്നതാണ്. ജോലിക്ക് പോകുന്ന ഉമ്മയും ഭാര്യയും തങ്ങളുടെ വീടുകളില്‍ വല്ല പ്രതിബന്ധങ്ങളും നേരിടുന്നുണ്ടോ? തൊഴിലിനായി പുറത്ത് പോകുന്ന സ്ത്രീ വീട്ടുഭരണത്തില്‍ അഭിമുഖീകരിക്കുന്ന പോരായ്മകള്‍ എന്തെല്ലാം? ഇവ രണ്ടും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എങ്ങനെ വിജയിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ ഇവയില്‍ പ്രധാനമാണ്. അതെ, തൊഴിലിടത്തും വീടുഭരണത്തിലും വിജയം വരിക്കുന്നതില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉമ്മമാരും സഹോദരിമാരും അഭിമുഖീകരിക്കുന്നുണ്ട്. ചില…

+
women
  • 1
  • 2
  • Next

Latest Posts

  • ഞാൻ ഞാനായിരിക്കുക July 12, 2021
  • ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ July 12, 2021
  • സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ July 12, 2021
  • അവനവനോട് നീതി പാലിക്കുക! July 12, 2021
  • പുരുഷ ഹൃദയം കീഴടക്കാന്‍ July 12, 2021

Web4nikah Promo

#Opposing Dowry Campaign

Ads

Get in touch


Download Our App

Contact Us

info@web4nikah.com     
+91 9400355991
©2025 Web4nikah | Powered by WordPress & Superb Themes