Skip to content
Menu
Web4nikah
  • Home
  • Blog
  • Register
Web4nikah

ഇസ്‌ലാമിക ശരീഅത്തും സ്ത്രീകളും

Posted on July 12, 2021July 13, 2021 by admin

ഇസ്‌ലാമിക പരിഷ്‌കരണരംഗത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ പ്രശ്‌നങ്ങള്‍. അതിന്റെ കാരണം, സ്ത്രീയും പുരുഷനും തമ്മിലെ പക്ഷപാതപരവും അടിസ്ഥാനവുമില്ലാത്ത വേര്‍തിരിവാണ്. നൂറ്റാണ്ടുകളായി ഇസ്‌ലാമിക സാംസ്‌കാരികതയില്‍ ആഴത്തിലും പാരമ്പര്യമായും വേരോടിയ ചില അഭിപ്രായങ്ങളാണ്. താഴെ പറയുന്ന വേര്‍തിരിവുകളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്.
1 ഇസ്‌ലാമും മുസ്‌ലിംകളും
2 ഇസ്‌ലാമും ശരീഅത്തും, ഇസ്‌ലാമിക മദ്ഹബും
3 നിര്‍വചനവും അതിന്റെ വ്യാഖ്യാനവും

ഇസ്‌ലാമും മുസ്‌ലിംകളും
ആദ്യമായി, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേര്‍തിരിച്ചുകാണണം. ഇതിനെ നിഷേധ അര്‍ഥത്തിലല്ല കാണേണ്ടത്. സാധിക്കുന്ന അത്ര വേര്‍തിരിച്ചു കാണണം. മുസ്‌ലിംകള്‍ എന്തുചെയ്യുന്നു എന്ത് ചെയ്യാതിരിക്കുന്നു എന്ന് നോക്കിയല്ല യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്. ഇസ്‌ലാമിന്റെ അകക്കാമ്പാണ് എല്ലാ മുസ്‌ലിംകളും ആലിംഗനം ചെയ്യേണ്ടത്. ഈ അകക്കാമ്പ് തന്നെയാണ് മതം. വ്യത്യസതമായ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ സംസ്‌കാരത്തിലും വെളിപ്പെട്ടതും വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നതുമാണത്. ചില സംസ്‌കാരങ്ങള്‍ക്ക് ഒരു സാമൂഹ്യഘടനയുണ്ട്. അത് അത് പൊതുവായി സ്ത്രീ വിരുദ്ധമാണ്. ഇസ്‌ലാമിക മൂല്യങ്ങളും മാനുഷിക സമത്വവും നീതിയും പ്രയോഗവല്‍ക്കരിക്കാന്‍ ചിന്തകരും പരിഷ്‌കര്‍ത്താക്കളും പ്രയത്‌നിച്ചിട്ടുണ്ട്.

പ്രവാചകന്റെ വ്യക്തമായ നിര്‍ദ്ദേശമുണ്ടുണ്ടായിട്ടും മുസ്‌ലിം സ്ത്രീയുടെ പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിച്ചത് ഇതിനുദാഹരണമാണ്. ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അവന്റെ ഭവനത്തിലേക്ക് പോകുന്നതില്‍ നിന്നും നീങ്ങള്‍ തടയരുത്” : ബുഖാരി യഥാര്‍ഥത്തില്‍ പള്ളിയില്‍ വെച്ചുള്ള നമസ്‌കാരത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നബി(സ) തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്.
ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീ അനുകരിക്കേണ്ടത് പ്രവാചക പത്‌നി ആഇശ(റ)യെയാണ്. അവര്‍ ഒരു യുദ്ധം മുഴുവന്‍ നയിച്ചത് ഒട്ടകപ്പുറത്തിരുന്നാണ്. (ജമല്‍ യുദ്ധം ) എണ്ണമറ്റ ഉദാഹരണം ഇനിയുമേറെയുണ്ട്. ഇസ്‌ലാമിലും ഇസ്‌ലാമിക ലോക ചരിത്രത്തിലും ഇതിനോട് സാദൃശ്യമുള്ള ഒരുപാട് ഉദാഹരണങ്ങളുണ്ട്. സ്ത്രീകളിലേക്ക് എത്തുമ്പോള്‍ ലോക ചരിത്രത്തില്‍ ഒരുപാട് സ്ത്രീവിരുദ്ധമായ മാറാപ്പുകളെ നമുക്ക് ചുമക്കേണ്ടതായി വന്നിട്ടുണ്ട്. അത് ഇസലാമിക മൂല സ്‌ത്രോതസ്സില്‍ നിന്നും ഇസ്‌ലാമി അഭിപ്രായങ്ങളില്‍ നിന്നും നോക്കുമ്പോള്‍ അത് തീര്‍ത്തും അനിസ്‌ലാമികമാണ്.
പുരുഷന്‍ അവന്റെ സുഖത്തിനും സൗകര്യത്തിനുമായി അനേകം സ്ത്രീകളെ അടിമകളാക്കി വെപ്പാട്ടികളെ പോലെ അധീനതയില്‍ വെച്ച മനോഭാവം ഇതിനൊരു ഉദാഹരണമാണ്. അത്തരം അനിസ്‌ലാമിക സമ്പ്രദായങ്ങള്‍ അതികകാലം നിലനില്‍ക്കാത്തതിന് നമുക്ക് ദൈവത്തോട് നന്ദി പറയാം.
ഹോണര്‍ കില്ലിംഗ് (മാനം കാക്കല്‍ കൊല) സമകാലിക ലോകത്തെ മറ്റൊരു ഉദാഹരണമാണ്. പാകിസ്താന്‍, നൈജീരിയ, ജോര്‍ദാന്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക നിയമത്തിന്റെ യാതൊരു ആധികാരികതയുമില്ലാത്ത തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണത്.
അടുത്തത് ഇസ്‌ലാമും മുസ്‌ലിം രാഷ്ട്രീയത്തെയും കുറിച്ചുള്ള വേര്‍തിരിവാണ്. ഇസ്‌ലാം ജീവിത വഴിയാണ്. ഭരണനിര്‍വഹണവും രാഷ്ട്രീയവും പ്രകൃതിപരമായി തന്നെ അതിലടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും എല്ലാ മുസ്‌ലിംകളും പാലിക്കേണ്ട രാഷ്ട്രീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല അതിനെ ആശ്ലേഷിച്ചിട്ടുള്ളത്. പക്ഷേ സ്ത്രീകള്‍ രാഷ്ടീയത്തിലേക്ക് വരികയാണെങ്കില്‍ അത് വളരെ അനേകം രാഷ്ട്രീയ അജണ്ടകളാലും സ്ത്രീ വിരുദ്ധ ഫത്‌വകളാലും ബന്ധപ്പെട്ടിട്ടുണ്ടായിരിക്കും

മദ്ഹബും ശരീഅത്തും
ഇസ്‌ലാമിക ധര്‍മശാസ്ത്രങ്ങളും ശരീഅത്തും തമ്മിലുള്ളതാണ് രണ്ടാമത്തെ പ്രധാന വ്യത്യാസം. ഇംഗ്ലീഷ് ഭാഷയില്‍ ശരീഅ എന്ന പദം അര്‍ഥമാക്കുന്നത്, ഇസ്‌ലാമിക നിയമത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ നടപ്പാക്കുന്ന ശിക്ഷാ രീതികളായാണ്. അത് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്, നിര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ നിര്‍ദ്ദരരുടേയും പാവപ്പെട്ടവരുടെയും മേലാണ്. സമൂഹത്തിലെ പണക്കാരുടെയും രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും മേല്‍ നടപ്പില്‍ വരുത്താറില്ല.
എന്തായാലും ശരീഅത്ത എന്ന പദം ഖുര്‍ആനില്‍ ഉപയോഗിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുക അല്ലെങ്കില്‍ ജീവിത വിജയം എന്നീ അര്‍ഥത്തില്‍ മാത്രമാണ്. ആയതിനാല്‍ ഇസ്‌ലാമിലെ എല്ലാ കാര്യങ്ങളും ശരീഅത്തില്‍ അധിഷ്ഠിതമാണ്. ഇസ്‌ലാമിക ജീവിത രീതിയെയാണ് അത് അര്‍ഥമാക്കുന്നത്. മതത്തെപ്പറ്റിയുള്ള അറിവ് നേടല്‍, തമ്മില്‍ മനസ്സിലാക്കല്‍ എന്നൊക്കെയാണ് ഫിഖ്ഹ് കൊണ്ട് ഖുര്‍ആനിലും ഹദീസിലും അര്‍ഥമാക്കുന്നത്. പ്രായോഗികമായ നിയമത്തിലുള്ള അറിവ് സമ്പാദിക്കുക എന്നതാണ് ഫിഖ്ഹ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്.
ശരീഅത്ത് വെളിപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ ഫിഖ്ഹ് അങ്ങനെയല്ല. ഓരോ മനുഷ്യനും അനുഷ്ടിക്കേണ്ട കര്‍മങ്ങളെ കുറിച്ച അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കിയതും പ്രവാചകന്‍ നിര്‍ദേശിച്ചതുമായ നിയമങ്ങളാണ് ശരീഅത്ത് കൊണ്ട്അര്‍ഥമാക്കുന്നത്. എന്നാല്‍ ഫിഖ്ഹ് വിവിധ കാലഘട്ടങ്ങലിലും വിവിധ പ്രദേശങ്ങളിലും ജീവിച്ച പണ്ഡിന്മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്. അവര്‍ ശരീഅത്ത് യഥാര്‍ഥ ജീവിതത്തില്‍ പകര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്. സാധാരണഗതിയില്‍ പറയുകയാണെങ്കില്‍ ഫിഖ്ഹ് സമൂഹത്തെയും സാഹചര്യത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അവ ദൈവ നിര്‍ദേശങ്ങളല്ല. നിലവിലെ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ളതല്ല.
തീര്‍ച്ചയായും ഇസ്‌ലാമില്‍ പ്രാപഞ്ചികമായ ഒരുപാട് വിശ്വസങ്ങളുണ്ട്. എവിടെ എങ്ങനെയാണ് ഇത് പ്രയോഗത്തില്‍ വരുത്താന്‍ പറ്റുക. ഈ കാര്യങ്ങളിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണം. പക്ഷേ, ഞാനിങ്ങനെ പറയുന്നത് മാറിവരുന്ന സാഹചര്യത്തിനനുസരിച്ച് ഈ വിഷയങ്ങളെ പരിഗണിക്കണമെന്നാണ്. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം. എന്റെ കാഴ്ചപ്പാടില്‍ പണ്ഡിതന്മാരില്‍ നിന്നും പല തരത്തിലുള്ള വിവേചനങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായാണ് അവരത് ചെയ്യുന്നത്.

നിര്‍വചനവും അതിന്റെ വ്യാഖ്യാനവും
മൂന്നാമത്തെ പ്രധാനപ്പെട്ട വ്യത്യാസം വചനങ്ങളും അതിന്റെ വ്യഖ്യാനങ്ങളുമായി ബന്ധപ്പെട്ടതാണ്. വചനം പ്രാപഞ്ചികമാണ്. അവയുടെ വ്യാഖ്യാനങ്ങള്‍ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. വ്യാഖ്യാനങ്ങള്‍ക്ക് പരിധിയുമുണ്ട്. ഇത്തരുണത്തില്‍ ചില വ്യാഖ്യാനങ്ങള്‍ മുസ്‌ലിം മനസ്സില്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഞാനൊരു ഉദാഹരണം പറയാം. (അല്‍-അഹ്‌സാബ് : 53) ഈ വചനം ഹിജാബിന്റെ ആയത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘നിങ്ങള്‍ അവരോട് വല്ലതും ചോദിക്കുകയാമെങ്കില്‍ (പ്രവാചക ഭാര്യമാരോട്) മറക്ക് പിന്നില്‍ നിന്നുകൊണ്ട് ചോദിക്കുക. അതാണ് അവരുടെയും നിങ്ങളുടെയും ഹൃദയ വിശുദ്ധിക്ക് ഉചിതമായ രീതി.’ (അല്‍ അഹ്‌സാബ് : 33:53)
ഈ വചനങ്ങള്‍ അവതരിച്ചതിന് ചില ചരിത്ര പശ്ചാത്തലമുണ്ട്. പ്രവാചകന്റെ വസതിയില്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രവേശിച്ച സമയത്തായിരുന്നു അത്. പ്രവാചകന്റെ അനുചരനായ ഉമറുബ്‌നു ഖത്താബ് അഭിപ്രായപ്പെട്ടു. പ്രവാചക പത്‌നിമാരോട് ചില അനുചരന്മാര്‍ വിനയപുരസ്സരം പെരുമാറുന്നില്ലെന്ന്. അതിനു ശേഷമാണ് ഈ ആയത്ത് വെളിവാക്കപ്പെട്ടത്. (റഫ: അല്‍ ഷൗക്കാനി വാല്യം 4, 229) ഈ വചനം സാധാരണ മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ളതല്ലെന്നും എണ്ണമറ്റ വ്യാഖ്യാനങ്ങളിലൂടെ വെളിവാക്കപ്പെട്ടിട്ടുണ്ട്. അത് ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നതിന് ധാരാളം ഫത്‌വകള്‍ തെളിവാണ്.
എന്നിരുന്നാലും ഇസ്‌ലാമും മുസ്‌ലിംകളും, ഇസ്‌ലാമിക ശരീഅത്ത്- ഇസ്‌ലാമിക മദ്ഹബ്, വചനങ്ങളും വ്യാഖ്യാനളും തമ്മിലും ഒട്ടേറെ വേര്‍തിരിവുകള്‍ ഉണ്ടായിട്ടുണ്ട്.

women

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Posts

  • ഞാൻ ഞാനായിരിക്കുക July 12, 2021
  • ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ July 12, 2021
  • സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ July 12, 2021
  • അവനവനോട് നീതി പാലിക്കുക! July 12, 2021
  • പുരുഷ ഹൃദയം കീഴടക്കാന്‍ July 12, 2021

Web4nikah Promo

#Opposing Dowry Campaign

Ads

Get in touch


Download Our App

Contact Us

info@web4nikah.com     
+91 9400355991
©2025 Web4nikah | Powered by WordPress & Superb Themes